Sun, 18 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : M.B. Rajesh

പി​ണ​റാ​യി​ക്കെ​തി​രാ​യ നീ​ക്കം രാ​ഷ്ട്രീ​യ വേ​ട്ട; പി​ന്നി​ൽ ഇ​ഡി​യും വി​ഡി​യു​മെ​ന്ന് എം.​ബി.​രാ​ജേ​ഷ്

പാ​ല​ക്കാ​ട്: മാ​സ​പ്പ​ടി കേ​സി​ൽ പ്ര​തി​പ​ക്ഷ നേ​താ​വ് പി​ണ​റാ​യി വി​ജ​യ​നെ​തി​രെ എ​ഫ്‌​ഐ​ആ​ർ ര​ജി​സ്റ്റ​ർ ചെ​യ്ത​ത് ഇ​ഡി​യും വി​ഡി​യും ചേ​ർ​ന്നു​ള്ള മാ​ച്ച് ഫി​ക്സി​ങ്ങാ​ണെ​ന്ന് സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ടേ​റി​യ​റ്റ് അം​ഗം എം.​ബി.​രാ​ജേ​ഷ്. പി​ണ​റാ​യി വി​ജ​യ​നെ​തി​രാ​യ ന​ട​പ​ടി രാ​ഷ്ട്രീ​യ വേ​ട്ട​യാ​ട​ലാ​ണ്. കേ​സി​ൽ മാ​ത്യു കു​ഴ​ൽ​നാ​ട​ൻ കോ​ട​തി​യി​ൽ ഉ​ന്ന​യി​ച്ച കാ​ര്യ​ങ്ങ​ൾ​ക്ക​പ്പു​റം എ​ന്താ​ണു​ള്ള​തെ​ന്ന് എം.​ബി. രാ​ജേ​ഷ് ചോ​ദി​ച്ചു.

മൂ​ന്ന് കോ​ട​തി​ക​ൾ ത​ള്ളി​ക്ക​ള​ഞ്ഞ കാ​ര്യ​ങ്ങ​ൾ പ​രി​ഗ​ണി​ക്കാ​തെ ഇ​ഡി പ​റ​യു​ന്ന​ത് വേ​ദ​വാ​ക്യ​മാ​യി സ​ർ​ക്കാ​ർ സ്വീ​ക​രി​ക്കു​ക​യാ​ണ്. ഇ​ഡി കോ​ട​തി​ക്ക് മു​ക​ളി​ല​ല്ലെ​ന്നും രാ​ജ്യ​ത്ത് വി​ശ്വാ​സ്യ​ത​യി​ല്ലാ​ത്ത ഏ​ജ​ൻ​സി​യാ​യി ഇ​ഡി മാ​റി​യെ​ന്നും രാ​ജേ​ഷ് ആ​രോ​പി​ച്ചു. ഭീ​ഷ​ണി​പ്പെ​ടു​ത്തി നേ​ടി​യ മൊ​ഴി​ക​ൾ പ​രി​ശോ​ധി​ക്കാ​തെ ദു​രു​പ​യോ​ഗം ചെ​യ്യു​ക​യാ​ണെ​ന്നും ക്രി​മി​ന​ൽ സം​ഘ​ത്തെ​പ്പോ​ലെ​യാ​ണ് ഇ​ഡി ഭീ​ഷ​ണി​പ്പെ​ടു​ത്തി മൊ​ഴി​യെ​ടു​ത്ത​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

സ​ർ​ക്കാ​രും ഇ​ഡി​യും ത​മ്മി​ൽ ഒ​ത്തു​ക​ളി ന​ട​ന്ന​താ​യും ഇ​ഡി​ക്ക് സ​ർ​ക്കാ​ർ സൗ​ക​ര്യ​മൊ​രു​ക്കി​ക്കൊ​ടു​ത്ത​താ​യും രാ​ജേ​ഷ് ആ​രോ​പി​ച്ചു. ഗോ​ളി​യി​ല്ലാ​ത്ത ഗോ​ൾ​പോ​സ്റ്റി​ൽ ഗോ​ൾ നേ​ടു​ന്ന​തു​പോ​ലെ​യാ​ണ് ഒ​രു വി​ധി സ​മ്പാ​ദി​ച്ചു​കൊ​ണ്ട് പി​ണ​റാ​യി വി​ജ​യ​നെ​യും ഇ​ട​തു​പ​ക്ഷ​ത്തെ​യും വേ​ട്ട​യാ​ടാ​ൻ ശ്ര​മി​ക്കു​ന്ന​ത്. ഇ​ഡി ന​ട​പ​ടി​യെ നി​യ​മ​പ​ര​മാ​യും രാ​ഷ്ട്രീ​യ​മാ​യും നേ​രി​ടു​മെ​ന്നും രാ​ജേ​ഷ് വ്യ​ക്ത​മാ​ക്കി.

വി.​ഡി.​സ​തീ​ശ​ന്‍റെ നി​ല​പാ​ട് സ്വ​ന്തം നി​ല​നി​ൽ​പ്പി​നെ​ത്ത​ന്നെ ബാ​ധി​ക്കു​ന്ന​താ​ണെ​ന്നും ഇ​രി​ക്കു​ന്ന കൊ​മ്പ് മു​റി​ക്കു​ന്ന​തി​ന് തു​ല്യ​മാ​ണ് അ​ദ്ദേ​ഹ​ത്തി​ന്‍റെ ന​ട​പ​ടി. ഇ​ന്ന് പി​ണ​റാ​യി വി​ജ​യ​നെ​തി​രെ ന​ട​പ​ടി​യു​ണ്ടാ​യെ​ന്ന് ക​രു​തി ആ​ഹ്ളാ​ദി​ക്കു​ന്ന​വ​ർ​ക്ക് നേ​രെ​യും നാ​ളെ ഇ​ഡി എ​ത്തി​യേ​ക്കാ​മെ​ന്നും അ​ദ്ദേ​ഹം മു​ന്ന​റി​യി​പ്പ് ന​ൽ​കി.

Kerala

കേ​ര​ള​ത്തി​ന്‍റെ വ​ള​ർ​ച്ച​യി​ൽ ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ളു​ടെ പ​ങ്ക് നി​ർ​ണാ​യ​കം: മ​ന്ത്രി എം.​ബി.​ രാ​ജേ​ഷ്

ക​​​ണ്ണൂ​​​ർ: കേ​​​ര​​​ള​​​ത്തി​​​ന്‍റെ വ​​​ള​​​ർ​​​ച്ച​​​യി​​​ൽ ത​​​ദ്ദേ​​​ശ​​​സ്ഥാ​​​പ​​​ന​​​ങ്ങ​​​ളു​​​ടെ പ​​​ങ്ക് നി​​​ർ​​​ണാ​​​യ​​​ക​​​മാ​​​ണെ​​​ന്ന് മ​​​ന്ത്രി എം.​​​ബി. രാ​​​ജേ​​​ഷ്. മാ​​​ങ്ങാ​​​ട്ടു​​​പ​​​റ​​​മ്പ് കെ​​​എ​​​പി ബ​​​റ്റാ​​​ലി​​​യ​​​ൻ ഗ്രൗ​​​ണ്ടി​​​ൽ സം​​​സ്ഥാ​​​ന ത​​​ദ്ദേ​​​ശ​​​ദി​​​നാ​​​ഘോ​​​ഷം ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം.

കേ​​​ര​​​ള​​​ത്തി​​​ന്‍റെ അ​​​ഭി​​​മാ​​​ന നേ​​​ട്ട​​​ങ്ങ​​​ളാ​​​യി പ​​​രാ​​​മ​​​ർ​​​ശി​​​ക്കു​​​ന്ന കാ​​​ര്യ​​​ങ്ങ​​​ൾ സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​രി​​​ന്‍റെ മാ​​​ത്ര​​​മ​​​ല്ല സ​​​ർ​​​ക്കാ​​​രും ത​​​ദ്ദേ​​​ശ സ്വ​​​യം​​​ഭ​​​ര​​​ണ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളും ഒ​​​രു​​​മി​​​ച്ച് കൈ​​​വ​​​രി​​​ച്ചി​​​ട്ടു​​​ള്ള​​​താ​​​ണ്. ഇ​​​ത് കേ​​​ര​​​ള​​​ത്തി​​​ന്‍റെ വി​​​ക​​​സ​​​ന പു​​​രോ​​​ഗ​​​തി​​​യി​​​ൽ ത​​​ദ്ദേ​​​ശ​​​സ്ഥാ​​​പ​​​ന​​​ങ്ങ​​​ളു​​​ടെ പ​​​ങ്ക് വ്യ​​​ക്ത​​​മാ​​​ക്കു​​​ന്ന​​​താ​​​ണെ​​​ന്നും മ​​​ന്ത്രി പ​​​റ​​​ഞ്ഞു.

കേ​​​ര​​​ള​​​ത്തെ സം​​​ബ​​​ന്ധി​​​ച്ചി​​​ട​​​ത്തോ​​​ളം ത​​​ദ്ദേ​​​ശ​​​സ്ഥാ​​​പ​​​ന​​​ങ്ങ​​​ൾ വെ​​​റും സ്ഥാ​​​പ​​​ന​​​ങ്ങ​​​ൾ അ​​​ല്ല പ്രാ​​​ദേ​​​ശി​​​ക സ​​​ർ​​​ക്കാ​​​രു​​​ക​​​ളാ​​​ണ്. ഇ​​​ന്ത്യ​​​യി​​​ൽ ഏ​​​റ്റ​​​വും കൂ​​​ടു​​​ത​​​ൽ തു​​​ക ത​​​ദ്ദേ​​​ശ സ്ഥാ​​​പ​​​ന​​​ങ്ങ​​​ൾ​​​ക്ക് ന​​​ൽ​​​കു​​​ന്ന സം​​​സ്ഥാ​​​നം കേ​​​ര​​​ള​​​മാ​​​ണ്. വ​​​ള​​​രെ ശ​​​ക്ത​​​മാ​​​യ ത​​​ദ്ദേ​​​ശ​​​സ്വ​​​യം​​​ഭ​​​ര​​​ണ സ്ഥാ​​​പ​​​ന​​​ങ്ങ​​​ൾ ഉ​​​ണ്ടാ​​​യ​​​തു​​​കൊ​​​ണ്ടാ​​​ണ് കേ​​​ര​​​ളം അ​​​തി​​​ദാ​​​രി​​​ദ്ര്യം നി​​​ർ​​​മാ​​​ർ​​​ജ​​​നം ചെ​​​യ്ത​​​ത്. ഫ​​​ല​​​പ്ര​​​ദ​​​മാ​​​യ ഏ​​​കോ​​​പ​​​ന​​​ത്തോ​​​ടു​​കൂ​​​ടി മാ​​​ത്ര​​​മേ ഇ​​​ത്ത​​​രം കാ​​​ര്യ​​​ങ്ങ​​​ൾ ന​​​ട​​​പ്പാ​​​ക്കാ​​​നാ​​​വൂ.

പൊ​​​തു​​​സ്ഥ​​​ല​​​ങ്ങ​​​ളി​​​ൽ മാ​​​ലി​​​ന്യം ത​​​ള്ളു​​​ന്ന​​​ത് സം​​​സ്കാ​​​ര ശൂ​​​ന്യ​​​മാ​​​ണ് എ​​​ന്ന ബോ​​​ധ്യം വ​​​ലി​​​യ​​​തോ​​​തി​​​ൽ വ​​​ള​​​ർ​​​ത്തി​​​യെ​​​ടു​​​ക്കാ​​​ൻ ക​​​ഴി​​​ഞ്ഞു.150 ട​​​ൺ ജൈ​​​വ​​​മാ​​​ലി​​​ന്യം പ്ര​​​തി​​​ദി​​​നം സം​​​സ്ക​​​രി​​​ക്കാ​​​ൻ പ​​​റ്റു​​​ന്ന കേ​​​ര​​​ള​​​ത്തി​​​ലെ ആ​​​ദ്യ​​​ത്തെ പ്ലാ​​​ന്‍റ് 27ന് ​​​മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ ബ്ര​​​ഹ്മ​​​പു​​​ര​​​ത്ത് ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യു​​​മെ​​​ന്നും മ​​​ന്ത്രി പ​​​റ​​​ഞ്ഞു.

ത​​​ദ്ദേ​​​ശ സേ​​​വ​​​ന​​​ങ്ങ​​​ളെ ഡി​​​ജി​​​റ്റ​​​ൽ ആ​​​ക്കാ​​​ൻ സാ​​​ധി​​​ച്ചു എ​​​ന്ന​​​ത് സ​​​ർ​​​ക്കാ​​​രി​​​ന്‍റെ വി​​​പ്ല​​​വ​​​ക​​​ര​​​മാ​​​യ നേ​​​ട്ട​​​മാ​​​ണ്. കെ ​​​സ്മാ​​​ർ​​​ട്ട് എ​​​ന്ന ഏ​​​കീ​​​കൃ​​​ത സോ​​​ഫ്റ്റ്‌​​​വേ​​​ർ ത​​​ദ്ദേ​​​ശ​​​സ്ഥാ​​​പ​​​ന​​​ങ്ങ​​​ൾ​​​ക്കാ​​​യി ആ​​​വി​​​ഷ്ക​​​രി​​​ച്ച​​​തി​​​ലൂ​​​ടെ​​​യാ​​​ണ് ഇ​​​ത് സാ​​​ധ്യ​​​മാ​​​യ​​​തെ​​​ന്നും മ​​​ന്ത്രി വ്യ​​​ക്ത​​​മാ​​​ക്കി. പാ​​​ർ​​​ല​​​മെ​​​ന്‍റി​​​ൽ അ​​​വ​​​ത​​​രി​​​പ്പി​​​ച്ച ഇ​​​ക്ക​​​ണോ​​​മി​​​ക്സ് സ​​​ർ​​​വേ​​​യി​​​ൽ രാ​​​ജ്യ​​​ത്ത് ഏ​​​റ്റ​​​വും വേ​​​ഗ​​​ത​​​യി​​​ൽ ന​​​ഗ​​​ര​​​വ​​​ത്ക​​​രി​​​ക്ക​​​പ്പെ​​​ടു​​​ന്ന സം​​​സ്ഥാ​​​ന​​​മാ​​​ണ് കേ​​​ര​​​ളം എ​​​ന്ന പ്ര​​​ത്യേ​​​കം ചൂ​​​ണ്ടി​​​ക്കാ​​​ണി​​​ച്ചി​​​ട്ടു​​​ണ്ടെ​​​ന്ന് മ​​​ന്ത്രി പ​​​റ​​​ഞ്ഞു.

Kerala

എ​ക്സൈ​സ് സേ​ന​യി​ൽ 134 പു​തി​യ ത​സ്തി​ക​ക​ൾ: മ​ന്ത്രി എം.​​​ബി. രാ​​​ജേ​​​ഷ്

തൃ​​​ശൂ​​​ർ: എ​​​ക്സൈ​​​സ് സേ​​​ന​​​യി​​​ൽ 134 പു​​​തി​​​യ ത​​​സ്തി​​​ക​​​ക​​​ൾ സൃ​​​ഷ്ടി​​​ക്കാ​​​ൻ തീ​​​രു​​​മാ​​​നി​​​ച്ച​​​താ​​​യി മ​​​ന്ത്രി എം.​​​ബി. രാ​​​ജേ​​​ഷ് പ​​​റ​​​ഞ്ഞു. എ​​​ക്സൈ​​​സ് സേ​​​ന​​​യെ ന​​​വീ​​​ക​​​രി​​​ക്കാ​​​നും ശ​​​ക്തീ​​​ക​​​രി​​​ക്കാ​​​നു​​​മു​​​ള്ള ക​​​ഴി​​​ഞ്ഞ എ​​​ൽ​​​ഡി​​​എ​​​ഫ് സ​​​ർ​​​ക്കാ​​​രി​​​ന്‍റെ കാ​​​ല​​​ത്തെ ശ്ര​​​മ​​​ങ്ങ​​​ളു​​​ടെ തു​​​ട​​​ർ​​​ച്ച​​​യാ​​​ണ് നി​​​യ​​​മ​​​ന​​​തീ​​​രു​​​മാ​​​നം.

2016നു​​​ശേ​​​ഷം ര​​​ണ്ട് എ​​​ൽ​​​ഡി​​​എ​​​ഫ് സ​​​ർ​​​ക്കാ​​​രു​​​ക​​​ളു​​​ടെ കാ​​​ല​​​ത്താ​​​യി പി​​​എ​​​സ്‌​​​സി വ​​​ഴി 2949 നി​​​യ​​​മ​​​ന​​​ങ്ങ​​​ൾ ന​​​ട​​​ന്നു. ഇ​​​വ​​​ര​​​ട​​​ക്കം 5600 പേ​​​രാ​​​ണ് എ​​​ക്സൈ​​​സ് സേ​​​ന​​​യി​​​ലു​​​ള്ള​​​ത്. ക​​​ഴി​​​ഞ്ഞ സ​​​ർ​​​ക്കാ​​​രി​​​ന്‍റെ കാ​​​ല​​​ത്ത് 507 ത​​​സ്തി​​​ക​​​ക​​​ൾ സൃ​​​ഷ്ടി​​​ച്ചി​​​രു​​​ന്നു. പി​​​ന്നീ​​​ട് 246 സി​​​വി​​​ൽ വ​​​നി​​​താ എ​​​ക്സൈ​​​സ് ഓ​​​ഫീ​​​സ​​​ർ​​​മാ​​​രു​​​ടെ ത​​​സ്തി​​​ക​​​ക​​​ളും സൃ​​​ഷ്ടി​​​ച്ചു.

കേ​​​ര​​​ള​​​ത്തി​​​ലെ എ​​​ക്സൈ​​​സ് സേ​​​ന കു​​​റ്റാ​​​ന്വേ​​​ഷ​​​ണ​​​മി​​​ക​​​വി​​​ന്‍റെ​​​യും എ​​​ൻ​​​ഫോ​​​ഴ്സ്മെ​​​ന്‍റി​​​ന്‍റെ​​​യും കാ​​​ര്യ​​​ത്തി​​​ൽ രാ​​​ജ്യ​​​ത്തെ ഏ​​​റ്റ​​​വും മി​​​ക​​​ച്ച സേ​​​ന​​​യാ​​​ണ്. മ​​​യ​​​ക്കു​​​മ​​​രു​​​ന്ന്, അ​​​ബ്കാ​​​രി കേ​​​സു​​​ക​​​ളി​​​ൽ ഇ​​​ന്ത്യ​​​യി​​​ൽ ഏ​​​റ്റ​​​വും മി​​​ക​​​ച്ച ശി​​​ക്ഷാ​​​നി​​​ര​​​ക്കും കേ​​​ര​​​ള​​​ത്തി​​​ലാ​​​ണ്. എ​​​ക്സൈ​​​സ് അ​​​റ​​​സ്റ്റ് ചെ​​​യ്യു​​​ന്ന​​​വ​​​രി​​​ൽ 96.37 ശ​​​ത​​​മാ​​​ന​​​മാ​​​ണു ശി​​​ക്ഷാ​​​നി​​​ര​​​ക്ക്.

ഈ ​​​സ​​​ർ​​​ക്കാ​​​രി​​​ന്‍റെ കാ​​​ല​​​ത്താ​​​ണ് എ​​​ക്സൈ​​​സി​​​ൽ ക്രൈം​​​ബ്രാ​​​ഞ്ച് രൂ​​​പീ​​​ക​​​രി​​​ച്ച​​​ത്. അ​​​വ​​​ർ അ​​​ന്വേ​​​ഷി​​​ച്ച 16 കേ​​​സു​​​ക​​​ളി​​​ൽ പ​​​തി​​​നാ​​​ലി​​​ലും കു​​​റ്റ​​​ക്കാ​​​ർ​​​ക്കു ശി​​​ക്ഷ വാ​​​ങ്ങി​​​ക്കൊ​​​ടു​​​ക്കാ​​​നാ​​​യി. 34 വ​​​ർ​​​ഷം​​​വ​​​രെ ശി​​​ക്ഷ ന​​​ൽ​​​കി​​​യ കേ​​​സു​​​ക​​​ളു​​​ണ്ട്. പു​​​തി​​​യ വാ​​​ഹ​​​ന​​​ങ്ങ​​​ൾ അ​​​നു​​​വ​​​ദി​​​ച്ചും സൈ​​​ബ​​​ർ വിം​​​ഗി​​​നെ ശ​​​ക്തി​​​പ്പെ​​​ടു​​​ത്തി​​​യും എ​​​ക്സൈ​​​സി​​​നെ ന​​​വീ​​​ക​​​രി​​​ക്കാ​​​ൻ ന​​​ട​​​ത്തി​​​യ ശ്ര​​​മ​​​ങ്ങ​​​ളാ​​​ണ് നേ​​​ട്ട​​​ത്തി​​​നു പി​​​ന്നി​​​ലെ​​​ന്നും മ​​​ന്ത്രി വി​​​ശ​​​ദീ​​​ക​​​രി​​​ച്ചു.

Kerala

അ​​​തി​​​ദാ​​​രി​​​ദ്ര്യ നി​​​ർ​​​മാ​​​ർ​​​ജ​​​നം; രാ​​​ജീ​​​വ് ച​​​ന്ദ്ര​​​ശേ​​​ഖ​​​റി​​​ന് എ​​​ന്താ​​​ണു പ​​​റ​​​യാ​​​നു​​​ള്ള​​​തെ​​​ന്ന് എം.ബി. രാജേഷ്

തൃ​​​ശൂ​​​ർ: ബ​​​ജ​​​റ്റി​​​നു മു​​​ന്നോ​​​ടി​​​യാ​​​യി കേ​​​ന്ദ്ര​​​സ​​​ർ​​​ക്കാ​​​ർ അ​​​വ​​​ത​​​രി​​​പ്പി​​​ച്ച ഇ​​​ക്ക​​​ണോ​​​മി​​​ക് സ​​​ർ​​​വേ റി​​​പ്പോ​​​ർ​​​ട്ടി​​​ൽ കേ​​​ര​​​ള​​​ത്തി​​​ന്‍റെ അ​​​തി​​​ദാ​​​രി​​​ദ്ര്യ​​​നി​​​ർ​​​മാ​​​ർ​​​ജ​​​ന​​​പ​​​ദ്ധ​​​തി മാ​​​തൃ​​​ക​​​യാ​​​ണെ​​​ന്നു വി​​​ശേ​​​ഷി​​​പ്പി​​​ച്ച​​​തി​​​നെ​​​ക്കു​​​റി​​​ച്ച് ബി​​​ജെ​​​പി സം​​​സ്ഥാ​​​ന അ​​​ധ്യ​​​ക്ഷ​​​ൻ രാ​​​ജീ​​​വ് ച​​​ന്ദ്ര​​​ശേ​​​ഖ​​​റി​​​ന് എ​​​ന്താ​​​ണു പ​​​റ​​​യാ​​​നു​​​ള്ള​​​തെ​​​ന്ന് മ​​​ന്ത്രി എം.​​​ബി. രാ​​​ജേ​​​ഷ്.

കേ​​​ര​​​ള​​​ത്തെ അ​​​തി​​​ദാ​​​രി​​​ദ്ര്യ​​​മു​​​ക്ത​​​മാ​​​യി പ്ര​​​ഖ്യാ​​​പി​​​ച്ച ദി​​​വ​​​സം രാ​​​ജീ​​​വ് ച​​​ന്ദ്ര​​​ശേ​​​ഖ​​​ർ പ​​​ദ്ധ​​​തി പ​​​ബ്ലി​​​സി​​​റ്റി സ്റ്റ​​​ണ്ടാ​​​ണെ​​​ന്നു പ​​​രി​​​ഹ​​​സി​​​ച്ച​​​തു ചൂ​​​ണ്ടി​​​ക്കാ​​​ട്ടി​​​യാ​​​യി​​​രു​​​ന്നു മ​​​ന്ത്രി​​​യു​​​ടെ ചോ​​​ദ്യം.

പാ​​​ർ​​​ല​​​മെ​​​ന്‍റി​​​ൽ അ​​​വ​​​ത​​​രി​​​പ്പി​​​ച്ച റി​​​പ്പോ​​​ർ​​​ട്ടി​​​ൽ കേ​​​ര​​​ള​​​ത്തെ പ​​​രാ​​​മ​​​ർ​​​ശി​​​ച്ച​​​തു ദേ​​​ശീ​​​യ​​​മാ​​​ധ്യ​​​മ​​​ങ്ങ​​​ൾ വാ​​​ർ​​​ത്ത​​​യാ​​​ക്കി​​​യ​​​പ്പോ​​​ൾ മ​​​ല​​​യാ​​​ള​​​പ​​​ത്ര​​​ങ്ങ​​​ൾ മ​​​നഃ​​​പൂ​​​ർ​​​വം ഒ​​​ഴി​​​വാ​​​ക്കി​​​യ​​​താ​​​ണോ​​​യെ​​​ന്നും മ​​​ന്ത്രി ചോ​​​ദി​​​ച്ചു. കേ​​​ര​​​ള​​​ത്തി​​​ന്‍റെ പ​​​ദ്ധ​​​തി​​​യെ വി​​​മ​​​ർ​​​ശി​​​ക്കു​​​ക​​​യും പ​​​രി​​​ഹ​​​സി​​​ക്കു​​​ക​​​യും ചെ​​​യ്ത​​​വ​​​ർ​​​ക്കു​​​ള്ള മ​​​റു​​​പ​​​ടി​​​യാ​​​ണ് കേ​​​ന്ദ്ര​​​സ​​​ർ​​​ക്കാ​​​രി​​​ന്‍റെ സ​​​ർ​​​വേ റി​​​പ്പോ​​​ർ​​​ട്ട്. കേ​​​ര​​​ള​​​ത്തെ സം​​​ബ​​​ന്ധി​​​ച്ച് അ​​​ഭി​​​മാ​​​നി​​​ക്കാ​​​വു​​​ന്ന വാ​​​ർ​​​ത്ത​​​യാ​​​ണി​​​തെ​​​ന്നും മ​​​ന്ത്രി പ​​​റ​​​ഞ്ഞു.

District News

ഹ​രി​തക​ർ​മസേ​ന രാ​ജ്യ​ത്തി​നു മാ​തൃ​ക: എം.ബി. രാ​ജേ​ഷ്

പാലക്കാട്: ഹ​രി​തക​ർ​മസേ​ന രാ​ജ്യ​ത്തി​ന് മാ​തൃ​ക​യാ​ണെ​ന്നും കേ​ര​ള​ത്തി​ന്‍റെ അ​ഭി​മാ​ന​വും ശു​ചി​ത്വ​ത്തി​ന്‍റെ സൈ​ന്യ​വു​മാ​യി മാ​റി​യി​രി​ക്കു​ക​യാ​ണെ​ന്നും മ​ന്ത്രി എം.ബി . രാ​ജേ​ഷ്. ക​ണ്ണാ​ടി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ വി​ക​സ​ന​സ​ദ​സ്‌​ ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്രസംഗിക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി.

മാ​ലി​ന്യ​സം​സ്ക​ര​ണ​ത്തി​ൽ കൈ​വ​രി​ച്ച നേ​ട്ട​ങ്ങ​ൾ​ക്ക് അ​ടി​വ​ര​യി​ടു​ന്ന​താ​ണ് ബ്ര​ഹ്മ​പു​ര​ത്തെ മാ​റ്റം.​ ഒ​ൻ​പ​ത് ല​ക്ഷം മെ​ട്രി​ക് ട​ണ്‍ മാ​ലി​ന്യം കു​മി​ഞ്ഞു​കൂ​ടി 110 എ​ക്ക​റി​ൽ കി​ട​ന്നി​രു​ന്നു.

അ​സാ​ധ്യ​മെ​ന്ന് പ​ല​രും പ​റ​ഞ്ഞ ഈ ​മാ​ലി​ന്യ​മ​ല ഇ​ന്ന് പൂ​ങ്കാ​വ​ന​മാ​യി മാ​റ്റാ​ൻ സ​ർ​ക്കാ​രി​ന് ക​ഴി​ഞ്ഞു​വെ​ന്നും മ​ന്ത്രി അ​റി​യി​ച്ചു. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ. ​ബി​നുമോ​ൾ, ടി.കെ. ദേ​വ​ദാ​സ്, എം. ​ല​ത, കെ.ടി. ഉ​ദ​യകു​മാ​ർ, സ്റ്റാ​ൻ​ഡി​ംഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ​മാ​ർ, വാ​ർ​ഡ് അം​ഗ​ങ്ങ​ൾ, ഹ​രി​ത​ക​ർ​മ സേ​നാ​ഗം​ങ്ങ​ൾ, കു​ടും​ബ​ശ്രീ, സി​ഡി​എ​സ് അം​ഗ​ങ്ങ​ൾ, ആ​ശ വ​ർ​ക്ക​ർ​മാ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

District News

അ​തി​ദാ​രി​ദ്ര്യ​മു​ക്ത കേ​ര​ളം: ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളു​ടെ പ​ങ്ക് നി​ര്‍​ണാ​യ​കമെന്ന് മ​ന്ത്രി എം.​ബി.​ രാ​ജേ​ഷ്

കൊ​ച്ചി: കേ​ര​ള​ത്തെ അ​തി​ദാ​രി​ദ്ര്യ​മു​ക്ത സം​സ്ഥാ​ന​മാ​യി പ്ര​ഖ്യാ​പി​ക്കാ​നു​ള്ള മു​ന്നേ​റ്റ​ത്തി​ല്‍ ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളു​ടെ പ​ങ്ക് നി​ര്‍​ണാ​യ​ക​മാ​ണെ​ന്ന് ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ മ​ന്ത്രി എം.​ബി. രാ​ജേ​ഷ്. ചേ​രാ​ന​ല്ലൂ​ര്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ല്‍ നി​ര്‍​മാ​ണം പൂ​ര്‍​ത്തി​യാ​ക്കി​യ പ​ഞ്ചാ​യ​ത്ത് ക​മ്യൂ​ണി​റ്റി ഹാ​ളി​ന്‍റെ ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ച്ച് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി.

ചേ​രാ​ന​ല്ലൂ​ര്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഫ​ണ്ടും, ടി.​ജെ. വി​നോ​ദ് എം​എ​ല്‍​എ​യു​ടെ ആ​സ്തി വി​ക​സ​ന ഫ​ണ്ടും സം​യോ​ജി​പ്പി​ച്ചാ​ണ് മൂ​ന്ന് നി​ല​ക​ളി​ലാ​യി എ​സി ഉ​ള്‍​പ്പെ​ടെ​യു​ള്ള എ​ല്ലാ സൗ​ക​ര്യ​ങ്ങ​ളോ​ടും കൂ​ടി​യ ഹാ​ള്‍ പൂ​ര്‍​ത്തി​യാ​ക്കി​യ​ത്. ടി.​ജെ. വി​നോ​ദ് എം​എ​ല്‍​എ. അ​ധ്യ​ക്ഷ​നാ​യി​. ഹൈ​ബി ഈ​ഡ​ന്‍ എം​പി മു​ഖ്യാ​തി​ഥി​യാ​യി.

പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡന്‍റ് കെ.​ജി.​രാ​ജേ​ഷ്, വൈ​സ് പ്ര​സി​ഡ​ന്‍റ് ആ​രി​ഫാ മു​ഹ​മ്മ​ദ്, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം യേ​ശു​ദാ​സ് പ​റ​പ്പി​ള്ളി, ഗാ​ന​ര​ച​യി​താ​വ് ചി​റ്റൂ​ര്‍ ഗോ​പി, സി​നി​മാ​സീ​രി​യ​ല്‍ താ​രം ബൈ​ജു ജോ​സ്, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ള്‍, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ‍ൾ, പ​ഞ്ചാ​യ​ത്ത് മെ​മ്പ​ര്‍​മാ​ര്‍, വി​വി​ധ വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ര്‍, രാ​ഷ്ട്രീ​യ​-സാം​സ്‌​കാ​രി​ക രം​ഗ​ത്തെ പ്ര​മു​ഖ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.

District News

ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളി​ലൂ​ടെ 85,000 കോ​ടി​യു​ടെ വി​ക​സ​നം ന​ട​പ്പാ​ക്കി: മ​ന്ത്രി എം.ബി. രാ​ജേ​ഷ്

ക​ണ്ണൂ​ർ: ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളി​ലൂ​ടെ അ​ഞ്ചു​വ​ർ​ഷം കൊ​ണ്ട് 85, 000 കോ​ടി​യു​ടെ വി​ക​സ​നം ന​ട​ത്തി​യെ​ന്ന് മ​ന്ത്രി എം.​ബി. രാ​ജേ​ഷ്. മാ​ലൂ​ർ പ​ഞ്ചാ​യ​ത്ത്‌ വി​ക​സ​ന​ഫ​ണ്ട്‌ ഉ​പ​യോ​ഗി​ച്ച് തൃ​ക്ക​ടാ​രി​പ്പൊ​യി​ൽ നി​ർ​മി​ച്ച ഷോ​പ്പിം​ഗ് കോം​പ്ല​ക്സ് ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി.


സ​ർ​ക്കാ​ർ ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് അ​നു​വ​ദി​ച്ച തു​ക​യും സ്ഥാ​പ​ന​ങ്ങ​ളു​ടെ ത​ന​തു ഫ​ണ്ടും ഉ​പ​യോ​ഗി​ച്ചാ​ണ് ഇ​ത്ര​യും വി​ക​സ​നം നാ​ട്ടി​ൽ കൊ​ണ്ടു​വ​ന്ന​ത്. സ​ർ​ക്കാ​ർ ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് അ​നു​വ​ദി​ച്ച 70, 000 കോ​ടി രൂ​പ​യി​ൽ 41,000 കോ​ടി രൂ​പ​യും വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് മാ​ത്ര​മാ​ണ്. 18,000 കോ​ടി രൂ​പ മെ​യി​ന്‍റ​ന​ൻ​സ് ഗ്രാ​ന്‍റാ​ണ്.


11,000 കോ​ടി രൂ​പ ജ​ന​റ​ൽ പ​ർ​പ്പ​സ് ഗ്രാ​ന്‍റാ​ണ്. സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി​ക്കി​ട​യി​ലും ധ​ന​കാ​ര്യ ക​മ്മീ​ഷ​ൻ ശി​പാ​ർ​ശ അം​ഗീ​ക​രി​ച്ച് പ്ര​തി​വ​ർ​ഷം ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ൾ​ക്കു​ള്ള വി​ഹി​തം അ​ഞ്ചു ശ​ത​മാ​നം വീ​തം കൂ​ട്ടി​ക്കൊ​ടു​ക്കാ​ൻ സ​ർ​ക്കാ​ർ ശ്ര​മി​ച്ചു​വെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.


മാ​ലൂ​ർ ഗ്രാ​മ പ​ഞ്ചാ​യ​ത്തി​ന്‍റെ 2022-23 വാ​ർ​ഷി​ക പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി തൃ​ക്ക​ടാ​രി​പ്പൊ​യി​ൽ പ​ഞ്ചാ​യ​ത്ത് ബ​സ് സ്റ്റാ​ൻ​ഡി​ൽ നി​ർ​മി​ച്ച ഷോ​പ്പിം​ഗ് കോം​പ്ലെ​ക്സി​ന്‍റെ ഒ​ന്നാം നി​ല​യു​ടെ ഉ​ദ്ഘാ​ട​ന​മാ​ണ് ന​ട​ന്ന​ത്. പ​ഞ്ചാ​യ​ത്തി​ന്‍റെ വി​ക​സ​ന​ഫ​ണ്ടി​ൽ നി​ന്ന് 53 ല​ക്ഷം രൂ​പ ചെ​ല​വി​ലാ​ണ് കെ​ട്ടി​ടം നി​ർ​മി​ച്ച​ത്.188.85 ച​തു​ര​ശ്ര മീ​റ്റ​ർ വി​സ്തീ​ർ​ണ​മു​ള്ള കെ​ട്ടി​ട​ത്തി​ൽ വാ​ണി​ജ്യാ​വ​ശ്യ​ത്തി​നു​ള്ള എ​ട്ട് ക​ട​മു​റി​ക​ളും സാ​നി​റ്റേ​ഷ​ൻ സൗ​ക​ര്യ​വു​മാ​ണ് ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള​ത്.


കെ.​കെ. ശൈ​ല​ജ എം​എ​ൽ​എ അ​ധ്യ​ക്ഷ​പ്ര​സം​ഗം ഓ​ൺ​ലൈ​ൻ ആ​യി നി​ർ​വ​ഹി​ച്ചു.

Kerala

താ​മ​ര​ശേ​രി ആ​ക്ര​മ​ണം: ഛിദ്ര​ശ​ക്തി​ക​ൾ നു​ഴ​ഞ്ഞു​ക​യ​റി ന​ട​ത്തി​യ​തെ​ന്ന് മ​ന്ത്രി എം.​ബി. രാ​ജേ​ഷ്

തി​രു​വ​ന​ന്ത​പു​രം: താ​മ​ര​ശേ​രി​ക്ക​ടു​ത്ത് അ​ന്പാ​യ​ത്തോ​ട്ടി​ലെ മാ​ലി​ന്യ സം​സ്ക​ര​ണ പ്ലാ​ന്‍റി​നു നേ​ർ​ക്കു​ണ്ടാ​യ ആ​ക്ര​മ​ണം യാ​ദൃ​ശ്ചി​ക​മ​ല്ലെ​ന്നും ഛിദ്ര​ശ​ക്തി​ക​ൾ ജ​ന​കീ​യ സ​മ​ര​ത്തി​ൽ നു​ഴ​ഞ്ഞു​ക​യ​റി ന​ട​ത്തി​യ​താ​ണെ​ന്നും മ​ന്ത്രി എം.​ബി. രാ​ജേ​ഷ്.

സം​ഭ​വ​ത്തെ ഗൗ​ര​വ​ത്തോ​ടെ​യാ​ണ് സ​ർ​ക്കാ​ർ കാ​ണു​ന്ന​ത്. ഒ​രു ത​ര​ത്തി​ലും ന്യാ​യീ​ക​രി​ക്കാ​നാ​കാ​ത്ത ആ​ക്ര​മ​ണ​മാ​ണ് ന​ട​ന്ന​ത്. നാ​ട്ടി​ൽ എ​ല്ലാം മു​ട​ക്കാ​ൻ ന​ട​ക്കു​ന്ന ചി​ല ഛിദ്ര ​ശ​ക്തി​ക​ളു​ണ്ട്. അ​വ​രു​ടെ ഇ​ട​പെ​ട​ൽ പ്ര​ക​ട​മാ​ണ്. ഇ​തൊ​ന്നും വ​ച്ചു​പൊ​റു​പ്പി​ക്കി​ല്ല. സാ​ധാ​ര​ണ ജ​ന​കീ​യ​പ്ര​തി​ഷേ​ധം ഇ​ങ്ങ​നെ​യാ​ണോ ന​ട​ക്കു​ന്ന​ത്. ഇ​തി​നെ സാ​ധാ​ര​ണ ജ​ന​കീ​യ പ്ര​തി​ഷേ​ധ​മാ​യി കാ​ണാ​നാ​കി​ല്ല. സ്ത്രീ​ക​ളെ​യും കു​ട്ടി​ക​ളെ​യും മ​റ​യാ​ക്കി ചി​ല​ർ നു​ഴ​ഞ്ഞു ക​യ​റി ന​ട​ത്തി​യ അ​ക്ര​മ​മാ​ണി​ത്.

നി​യ​മ​പ​ര​മാ​യ അ​നു​മ​തി വാ​ങ്ങി​യാ​ണ് മാ​ലി​ന്യ സം​സ്ക​ര​ണ സ്ഥാ​പ​നം വീ​ണ്ടും പ്ര​വ​ർ​ത്ത​നം തു​ട​ങ്ങാ​നി​രു​ന്ന​ത്. മു​ൻ​പ് ഉ​യ​ർ​ന്ന പ​രാ​തി​ക​ൾ സ​ർ​ക്കാ​ർ ഗൗ​ര​വ​ത്തോ​ടെ പ​രി​ശോ​ധി​ക്കു​ക​യും പ​രി​ഹ​രി​ച്ചു​വെ​ന്ന് ഉ​റ​പ്പു​വ​രു​ത്തു​ക​യും ചെ​യ്തി​രു​ന്നു. ഇ​നി​യും പ​രാ​തി​യു​ണ്ടെ​ങ്കി​ൽ നി​യ​മ​പ​ര​മാ​യി പ​രി​ശോ​ധി​ക്കാ​നും തീ​ർ​പ്പാ​ക്കാ​നും സ​ർ​ക്കാ​ർ ത​യാ​റാ​ണെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

Latest News

Corehub Up